പാലക്കാട് : കഞ്ചിക്കോട് കോച്ച്ഫാക്ടറിക്കായി സ്ഥാപിച്ച ശിലാസ്ഥാപനകല്ല് പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കണമെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അപക്വവും അര്ഥജടിലവുമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന് പ്രസ്താവിച്ചു.
2008-ല്‍ സിപിഎമ്മിന്റെ പിന്തുണയോടെ കേന്ദ്രം ഭരിച്ച യൂപിഎ സര്‍ക്കാരാണ് കോട്ടമൈതാനത്ത് കോച്ച് ഫാക്ടറിക്കായി ശിലാസ്ഥാപനം നടത്തിയത്. പ്രമുഖ സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി ഇക്കാലയളവില്‍ സ്പീക്കര്‍ പദവി ഏറ്റെടുത്തക്കാര്യവും കോടിയേരി വിസ്മരിക്കരുത്.
മാത്രമല്ല പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് സേലം ഡിവിഷന് രൂപീകരിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പോലും സിപിഎമ്മിന് കഴിഞ്ഞില്ലെന്ന് ശിവരാജന് പറഞ്ഞു.
പാലക്കാടന്‍ ജനതയെ വഞ്ചിക്കാനാണ് മോഹന വാഗ്ദാനം നല്കി സിപിഎംകൂടി ഉള്‍പ്പെട്ട യൂപിഎ സര്‍ക്കാര്‍ കോച്ച് ഫാക്ടറിക്കായി തറക്കല്ലിട്ടത്. ഇപ്പോള്‍ മോദിസര്‍ക്കാരിനെ പഴിചാരാന്‍ സിപിഎമ്മിന് അധികാരമോ അവകാശമോ ഇല്ല. നിര്ധിഷ്ട കോച്ച് ഫാക്ടറി പരിസരത്തെവിടെയോ അനാഥമായികിടക്കുന്ന ശിലാസ്ഥാപനക്കല്ല് സോണിയയുടെയോ സീതാറാം യെച്ചൂരിയുടെയോ വീട്ടിലെക്കെത്തിക്കുവാന് കോടിയേരിയുടെ വിശ്വസ്തന്‍കൂടിയായ എം.ബി.രാജേഷ് എംപിയെ ഏല്പ്പിക്കുന്നതായിരുക്കും ഉചിതമെന്ന് ശിവരാജന് ചൂണ്ടിക്കാട്ടി.
എട്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് റെയില്‍വേ അടക്കമുള്ള വകുപ്പുകളില്‍ യാതൊരുവിധത്തിലുള്ള മുന്‍ഗണനയും ലഭിച്ചില്ല. അതെ സമയം മോദിസര്‍ക്കാര്‍ ഇക്കാലയളവില്‍ കേരളത്തില്‍ റെയില്‍വേക്കു നല്കിയ പരിഗണന മുന്‍പൊന്നും ഇല്ലാത്തവിധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: