ന്യൂദല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഇന്‍ഫോസിസ് ഓഹരികള്‍ മൂന്നു ശതമാനം നേട്ടത്തില്‍. കമ്പനിയുടെ മൊത്തലാഭത്തിലും 1.3 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ മൊത്തലാഭം ഏപ്രില്‍ മുതല്‍ ജൂണില്‍ അവസാനിക്കുന്ന പാദത്തില്‍ 3,483 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്.
ഈ കാലയളവില്‍ കമ്പനിയുടെ വരുമാനവും 1.7 ശതമാനം ഉയര്‍ന്ന് 17,078 കോടിയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 16,782 കോടിയായിരുന്നു കമ്പനിയുടെ വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: