പാലക്കാട് : യുവമോര്‍ച്ച ജില്ലാസെക്രട്ടറി സജിന്‍രാജിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി.മുരളീധരന് ആവശ്യപ്പെട്ടു.
സത്യാവസ്ഥ എന്തെന്നറിയാന്‍ പൊതുസമൂഹവും ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ പോലീസ് അന്വേഷണം കൂടുതല്‍ കാര്യക്ഷമവും, നിഷ്പക്ഷവുമായിരിക്കണം. ആത്മഹത്യക്കായി സജിന്രാജിന് ആറ്റിങ്ങല്‍ വരെ പോകേണ്ട സാഹചര്യമില്ലെന്ന മാതാപിതാക്കളുടെ അഭിപ്രായം മുഖവിലക്കെടുക്കേണ്ടതാണെന്നും മുരളീധരന് പറഞ്ഞു. മുന്‍വിധിയോടെയുള്ള അന്വേഷണം പോലീസ് നടത്തരുത്. സജിന്‍ രാജിന്റെ അവസാനമൊഴിയും അന്വേഷിക്കണം.
സാമ്പത്തിക ബുദ്ധിമുട്ടാണ് സജിന്‍രാജിന്റെ മരണത്തിന് കാരണമെന്ന വാദം ശരിയല്ല. സജിന്‍രാജിന്റെ വസതി സന്ദര്‍ശിച്ച മുരളീധരനോടൊപ്പം ജില്ല അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, മേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാലന്‍, ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ശങ്കരന്‍കുട്ടി യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍, എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: