കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്സ് യുഎഇയിലെ അജ്മാനിലും റാസ് അല്‍ ഖൈമയിലും പുതിയ രണ്ട് ഷോറൂമുകള്‍ തുറന്നു.
ബ്രാന്‍ഡ് അംബാസഡര്‍മാരും പ്രമുഖ സിനിമാതാരങ്ങളുമായ പ്രഭു ഗണേശന്, മഞ്ജു വാര്യര്‍, കല്യാണ്‍ ജ്വല്ലേഴ്സ് സിഎംഡി: ടി. എസ്. കല്യാണരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
മുഷ്റിഫിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് അജ്മാനിലെ ഷോറൂം. റാക് മാളിലാണ് റാസ് അല്‍-ഖൈമയിലെ ഷോറൂം. ഇതോടെ കല്യാണ്‍ ജ്വല്ലേഴ്സിന് യുഎഇയില്‍ 14 ഷോറൂമുകളായി.
1000 യുഎഇ ദിര്‍ഹത്തിന് സ്വര്‍ണ്ണാഭരണം വാങ്ങിയാല്‍ ഒരു സ്വര്‍ണ്ണനാണയവും 1000 യുഎഇ ദിര്‍ഹത്തിന് വജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ മൂന്ന് സ്വര്‍ണ്ണനാണയങ്ങളും സൗജന്യം ലഭിക്കുന്ന ഓഫര്‍ ജൂലൈ 27 വരെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: