കൊച്ചി: ഓണം അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐ.ആര്.സി.റ്റി.സി) മലേഷ്യ- സിംഗപ്പൂര്‍ ടൂര്‍ പാക്കേജ് അവതരിപ്പിക്കുന്നു.
സെപ്തംബര്‍ 5ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 11ന് മടങ്ങിവരും. പുത്രജയ, ബാട്ടുഗുഹകള്, ക്വാലാലംപൂര്‍ സിറ്റി ടൂര്‍, ഇരട്ട ഗോപുരങ്ങള്‍, സിംഗപ്പൂര്‍ നൈറ്റ് സഫാരി, സിംഗപ്പൂര്‍ സിറ്റി ടൂര്‍, നാഷണല്‍ ഓര്‍ക്കിഡ് ഗാര്ഡന്, സിംഗപ്പൂര്‍ ഫ്ളൈയര്‍, സെന്റോസ ദ്വീപ് ട്രിപ്, ജുറോംഗ്ബേര്ഡ് പാര്‍ക്ക് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ടിക്കറ്റ് നിരക്ക് 70,535/മുതല്‍.
മടക്ക ടിക്കറ്റ് ഉള്‍പ്പെടെ ഇക്കണോമി ക്ലാസ്സ് വിമാനയാത്ര, ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസസൗകര്യം, ഭക്ഷണം, യാത്ര, എ.സി വാഹനം, എന്‍ട്രി ടിക്കറ്റുകള്‍, ഐആര്‍സിറ്റിസി ടൂര്‍ മാനേജരുടെ സേവനം, ടൂര്‍ഗൈഡ്, വിസാ ചാര്‍ജുകള്‍, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വിവരങ്ങള്‍ക്ക്:- ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ്&ടൂറിസം കോര്പ്പറേഷന് ലി.- തിരുവനന്തപുരം– 9567863245, എറണാകുളം 9567863241 / 42കോഴിക്കോട് 9746743047. ഓണ്‍ലൈന്‍ www.irctctourism.com.
പ്രതികരിക്കാൻ ഇവിടെ എഴുതുക: