കുഴല്‍മന്ദം: മഴകുറഞ്ഞതോടെ ഒന്നാംവിളയ്ക്കായി പൊടിയില്‍ വിതച്ച പാടശേഖരങ്ങളില്‍ കളകള്പെരുകി.
കളനാശിനി പ്രയോഗവും വിജയിക്കാത്തതിനെ തുടര്‍ന്ന് പാടം ഉഴുതുമറിച്ച് വീണ്ടും വിളവിറക്കുന്നതിനു തയ്യാറെടുക്കുകയാണ് കര്‍ഷകര്‍.
കളകൂടിയതും കളപറിച്ചുമാറ്റുവാന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യവും പറിച്ചുമാറ്റുന്നതിനുള്ള കൂലിചിലവായിവരുന്ന വന്‍നഷ്ടവും കണക്കിലെടുത്താണ് വിതച്ച പാടശേഖരങ്ങള്‍ ഉഴുതുമറിച്ച് വീണ്ടും വിളവിറക്കാന്‍ തയ്യാറായിരിക്കുന്നത്.
ഇടവിട്ട് പെയ്തമഴയും പാടശേഖരങ്ങളില്‍ കെട്ടിനിര്‍ത്താന്‍ പാകത്തിന് വെള്ളമില്ലായ്മയുമാണ് കളപെരുകുന്നതിന് സാഹചര്യം ഉണ്ടാക്കിയത്.പറിച്ചാല്‍ തീരാത്തവിധം കളവളരുന്നത് കര്‍ഷകരെ ദുരിതത്തിലാക്കി. കീടനാശിനി പ്രയോഗിച്ച കര്‍ഷകരും ഏറെയുണ്ട്.
കളനാശിനി ഉപയോഗിച്ച് 48 മണിക്കൂറിനുശേഷം വെള്ളംകെട്ടിനിര്ത്തിയാല് മാത്രമേ അതിനുള്ള ഫലംകിട്ടുകയെങ്കിലും പാടശേഖരങ്ങളില്‍ വെള്ളത്തിന്റെ കുറവും കര്‍ഷകരെ ഇതില്‍നിന്നും പിന്തിരിപ്പിച്ചു.
പലരും കുഴല്‍കിണറില്‍ നിന്നുള്ളവെള്ളത്തെ ആശ്രയിച്ചിരിക്കുകയാണ്. വിതച്ച കര്‍ഷകരാവട്ടെ ഞാറ്റടി തയ്യാറാകാത്തതിനാല്‍ ഞാറ്റടി തയ്യാറാക്കിയ മറ്റു കര്‍ഷകരെ അന്വേഷിച്ചുവലയുന്ന സ്ഥിതിയിലാണ്. തൊഴിലാളി ക്ഷാമവും ഏറെ വലക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: