ഒറ്റപ്പാലം:ലക്കിടി പേരൂര്‍ പഞ്ചായത്തിലെ മുളഞ്ഞൂര്‍ തോടിന്റെ ഇരുവശങ്ങളിലും നടന്ന കൈയേറ്റം റവന്യൂ വകുപ് തിരിച്ചുപിടിച്ചു.
ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈയേറ്റ സ്ഥലം സര്‍വ്വേ നടത്തി തിരിച്ചുപിടിച്ചത്. ഭഗവതികടവുമുതല് പാതക്കടവു വരെയുള്ള ഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തിയത്. ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമിയാണു ഇവിടെ കയ്യേറിയിരുന്നത്.
മുളഞ്ഞൂര്‍ തോട്ടിലും പണ്ടാരക്കാട് ശ്മശാനത്തിലും അറുനൂറു മുതല്‍ എഴുനൂറ് മീറ്റര്‍വരെ കൈയേറിയതായും കണ്ടെത്തി. ഏക്കര്‍ കണക്കിനു നെല്‍പാടങ്ങള്‍ക്കും കുടിവെള്ളത്തിനും മേഖലലയിലെ പ്രധാന ജല സ്രോതസാണ് മുളഞ്ഞൂര്‍ തോട്. അനധികൃതകൈയേറ്റമൂലമുണ്ടായ തോടിന്റെ നാശം മേഖലയിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണ്. എന്നാല്‍ നിസാര സെന്റ്ഭൂമിക്കു വേണ്ടി തോടിനു സമീപം കൃഷി ചെയ്യുന്ന കര്‍ഷകര്‍ തന്നൈഭൂമി കൈയേറി.
കൃഷിക്കും കുടിവെള്ളത്തിനും ഉപകാരപ്രധമായ മുളഞ്ഞൂര്‍ തോട് കര്‍ഷകര്‍തന്നെ കൈയേറിയത് റവന്യൂവകുപ്പിനെയും ഞെട്ടിച്ചു.
ഇരുപത്തിയഞ്ചു മുതല്‍ മുപ്പത്തിയഞ്ച് മീറ്റര്‍ വരെ തോടിന്റെ വിവിധവശങ്ങളില്‍ കൈയേറ്റമുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പിന്റെ നടപടി.
നിരവധി പരാതികള്‍ ഇതുസംബന്ധിച്ചു വകുപ്പ് അധികൃതര്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ തന്നെ കൈയേറ്റക്കാരായത് ഒഴിപ്പിക്കല്‍ നടപടിക്കു കാലതാമസം നേരിടുന്നതിനു കാരണമായി.
തോടിന്റെ വശങ്ങളിലുള്ള ഭൂഉടമകള്തന്നെയാണു ഭൂരിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നത്. തോട് നാമാവിശേഷമാകുന്നത് കണ്ട ചിലസംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്ത് വരുകയായിരുന്നു. തൊട്ടടുത്തുള്ള പണ്ടാരക്കാട് ശ്മശാന ഭൂമി റവന്യൂവകുപ്പ് തിരിച്ചുപിടിച്ചു.വിവിധ ഭാഗങ്ങളിലായി 52ളം തെങ്ങുകളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.
ചിലഭാഗങ്ങളില്‍ നാലു മുതല്‍ ഒന്‍മ്പത് മീറ്റര്‍വരെ കൈയേറ്റമുള്ളതായും കണ്ടെത്തി. പഞ്ചായത്തിലെ ചാക്രായം മുതല്‍ നെല്ലികുറുശ്ശി നമ്പൂരികെട്ടുവരെയുള്ള പ്രദേശത്താണ് വന്‍തോതില്‍ കൈയേറ്റം നടന്നത്.അളന്നുതിട്ടപ്പെടുത്തിയ ഭൂമിയില്‍ റവന്യൂവകുപ്പ് സിമിന്റ്തൂണുകള് സ്ഥാപിച്ചു.
താലൂക്ക്സര്വ്വയര് എസ്.അജിത കുമാരി, വില്ലേജ് ഓഫീസര്‍ സി.ആര്.സുമ,ബാബു മാത്യൂ,സന്തോഷ്കുമാര്‍, പി.പി.ഗോവിന്ദന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വ്വേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: