പാലക്കാട്: ജില്ലയിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ട കര്‍മസമിതിയുടേയും ദ്രുതകര്‍മസേനയുടേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോങ്ങാടും മുണ്ടൂരും തുടങ്ങി. കര്‍മസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കെഎപി ബറ്റാലിയന്, കോയമ്പത്തൂര്‍ പോത്തന്നൂര്‍ ആസ്ഥാനമായുള്ള ദ്രുത കര്‍മസേനാംഗങ്ങളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോങ്ങാട് ബസ് സ്റ്റാന്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് ലതയും മുണ്ടൂരില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ലക്ഷ്മണനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കോങ്ങാട് പഞ്ചായത്തിന് എതിര് വശത്തുള്ള മാര്‍ക്കറ്റ് കോംപ്ല്ക്സിന് സമീപമുള്ള മാലിന്യങ്ങള്‍ ജെസിബി ഉപയോഗിച്ച് കുഴിച്ച് മൂടി. കോങ്ങാട് കെപിആര്പിസ്കൂള് മുച്ചേരി, മുണ്ടൂര്‍ ടൗണ്‍ മന്ദത്തുപറമ്പ്,മൂത്തേടം,കയറംകോടം,കൂട്ടുപാത, എന്നിവിടങ്ങളിലാണ് ദ്രുതകര്‍മസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പനിബാധിത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാലിന്യ നിര്‍മാര്‍ജനം, ഉറവിട നശീകരണം എന്നീ പ്രവര്‍ത്തനങ്ങളില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍,ആരോഗ്യപ്രവര്‍ത്തകര്‍,ആശ,കുടുംബശ്രീ,വ്യാപാരി വ്യവസായിസംഘടന പ്രവര്‍ത്തകര്‍, എന്‍സിസി. കെഡറ്റുകള്‍ എന്നിവരും പങ്കാളികളായി.
അപകടമേഖലകളായി (ഹോട്ട് സ്പോട്ട്) ആരോഗ്യ വകുപ്പ് കണ്ടെത്തിയ പഞ്ചായത്തുകളില്‍ വരുംദിവസങ്ങളില്‍ ദ്രുതകര്‍മസേന ശുചീകരണം നടത്തും. മരുതറോഡ് പഞ്ചായത്തിലാണ് ഇന്നും,നാളെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.15ന് പുതുശ്ശേരി, 17ന് കോട്ടോപ്പാടം, മണ്ണാര്‍ക്കാട് 18,19,20 തീയതികളില്‍ പാലക്കാട് നഗരസഭ, 21ന് എലപ്പുള്ളി ,22,23 തീയതികളില്‍ ഓങ്ങല്ലൂര്‍, 24ന് കടമ്പഴിപ്പുറം, 25ന് കണ്ണാടി, പിരായിരി , 26ന് വടക്കഞ്ചേരി , കണ്ണമ്പ്ര, 27ന് മേലാര്‍കോട്, നെന്മാറ, 28ന് പുതുനഗരം, വണ്ണാമട, 29ന് അഗളി, കരിമ്പ, 31ന് ചിറ്റൂര്‍, നല്ലേപ്പിള്ളി എന്നിവിടങ്ങളിലും ദ്രുതകര്‍മസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: