ന്യൂദല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31നുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്കി. സ്വകാര്യ ബാങ്കുകളിലും ഈ കാലയളവില്‍ എല്ലാ അക്കൗണ്ടുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം.
ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് ജൂണ്‍ ഒന്നിന് കേന്ദ്രധനമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതാണ്. പണം തട്ടിപ്പ് നിയമത്തില്‍ ഉള്‍പ്പെടുത്തിയാണ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഇന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യന്നുണ്ട്. എന്നാല്‍ നിരവധിയാളുകള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാതെയാണ് അക്കൗണ്ടുകള്‍ എടുത്തിരിക്കുന്നത്. പുതിയതായി അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ അക്കൗണ്ടുകളും ഡിസംബര്‍ 31നുശേഷം പ്രവര്‍ത്തനരഹിതമാവും.
അതേസമയം ആധാര്‍ കാര്‍ഡ് ബാങ്കുകള്‍ വഴി നല്‍കാനും സംവിധാനം ഒരുക്കുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷണ് പാണ്ഡേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: