ഒറ്റപ്പാലം: നഗരത്തില്‍ ഗതാഗതം സുഗമമാക്കാന്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ മിഴിയടച്ചിട്ട് വര്‍ഷങ്ങള്‍.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളാ ണു ഇന്ന് സ്മാരകമായി നിലകൊള്ളുന്നത്. കാല് കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളാണു ഒറ്റ ദിവസം കൊണ്ടു അകാലചരമം പ്രാപിച്ചത്.
നഗരത്തിലെ തിരക്കേറിയ ടിബി റോഡ്, ആര്‍എസ് റോഡ്,സെന്‍ ഗുപ്ത റോഡ് തുടങ്ങിയ കവലകളില്‍ സ്ഥാപിച്ചലൈറ്റുകള്അലങ്കാരകാഴ്ചയായി മാറിയിരിക്കുകയാണ്. അധികൃതരുടെ കെടുകാര്യസ്ഥതയാണ് ഇതിനുകാരണമെന്ന് ആരോപണം ഉയര്‍ന്നു.
സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചതോടെ നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരമായെന്ന സന്തോഷത്തിലായിരുന്നു വാഹനയാത്രക്കാര്‍.
സിഗ്നലുകള്‍ മാറുന്നതിനു നിശ്ചയിക്കപ്പെട്ട സമയക്രമം മാറാതിരുന്നത്ഗതാഗതകുരുക്ക് വര്‍ദ്ധിപ്പിച്ചു. അതോടെ പദ്ധതി ഉപേക്ഷിച്ചു.
എന്നാല്നഗരത്തില് ഗതാഗത തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലും സിഗ്നല്‍ സംവിധാനത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ നടപടിയുണ്ടായില്ല.
എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കെല്‍ട്രോണ്‍ കമ്പിനി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളാണിത്. ഇപ്പോള്‍ ലൈറ്റുകള്‍ പലതുംനിലംപൊത്തുന്ന അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: