പള്ളുരുത്തി: കുമ്പളങ്ങി പഴങ്ങാടുപള്ളിക്കു സമീപം തകര്‍ന്ന റോഡില്‍ ചെറു ചീന വല നാട്ടി യൂത്ത്കോണ്‍ഗ്രസ്സുകാര്‍ നടത്തിയ സമരം വീട്ടമ്മയുടെ മരണത്തിന് കാരണമായതായി പരാതി. ഞായറാഴ്ച രാത്രി 8.30 ഓടെ ബന്ധുവിന്റെ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സ്കൂട്ടറില്‍ വരികയായിരുന്ന പാലാരിവട്ടം തമ്മനം സ്വദേശി പള്ളത്ത് വീട്ടില്‍ യൂജിന്റെ ഭാര്യ സീന (35)യാണ് അപകടത്തില്‍ മരിച്ചത്.
നടുറോഡിലെ കുഴിയില്‍ സ്ഥാപിച്ച ചീനവല ഒഴിവാക്കി വാഹനം എടുക്കുമ്പോള്‍ എതിരെ നിന്നു വരികയായിരുന്ന കാര്‍ സ്കൂട്ടറില്‍ തട്ടുകായിരുന്നു. നിലത്തു വീണ സിനിയുടെ ദേഹത്ത് കാര്‍ കയറിയിറങ്ങിയതായും പറയു ന്നു.
നാട്ടുകാര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഉടന്‍തന്നെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചീനവലനീക്കം ചെയ്തിരുന്നു. സംഭവസ്ഥലത്തു വന്ന പോലീനും അപകട മരണമെന്ന നിലയില്‍ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: