പള്ളുരുത്തി: പള്ളുരുത്തി സംസ്ഥാന ഹൈവേയിലെ വിവിധയിടങ്ങളില്‍ തകര്‍ന്ന റോഡിലെ കുഴികള്‍ ഒറ്റ രാത്രി കൊണ്ട് പൊതുമരാമത്ത് അധികൃതര്‍ മൂടി. പള്ളുരുത്തി മരുന്നുകട, നട, സുറിയാനിപ്പള്ളി, ബിഒടി പാലത്തിനു സമീപം, കൊച്ചുപള്ളിക്കു സമീപം എന്നിവടങ്ങളിലെ റോഡുകളാണ് കാലവര്ഷമഴക്ക് തകര്‍ന്നത്. പള്ളുരുത്തി നടക്കു സമീപമുള്ള റോഡിലെ കുഴിയില്‍ വീണ് യുവാവിന് പരിക്കേറ്റിരുന്നു. റോഡിന്റെ തകര്‍ച്ചയെക്കുറിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിനെ തുടര്‍ന്ന് 12ന് ബിജെപി പള്ളുരുത്തിയില്‍ സമരം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ഒരു രാത്രി കൊണ്ട് തോപ്പുംപടി മുതല്‍ പള്ളുരുത്തി വരെയുള്ള റോഡിലെ കുഴികള്‍ മെറ്റല്‍ നിറച്ച് മൂടിയത്. തല്ക്കാലം അപകടം ഒഴിവായെങ്കിലും റോഡിലെ മെറ്റല്‍ വാഹനങ്ങളുടെ ടയറിനടിയില്‍ നിന്ന് തെറിച്ച് സമീപത്തെ സ്ഥാപനങ്ങളുടെ ചില്ല് തകരുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട് .
തകര്‍ന്ന റോഡില്‍ താല്‍ക്കാലിക പരിഹാരമല്ല, ടാര്‍ ചെയ്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ബിജെപി പള്ളുരുത്തി നോര്‍ത്ത് ഏരിയ പ്രസിഡന്റ് എ.എസ്. സാബു പൊതുമരാമത്ത് അധികാരികളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: