കൊച്ചി: ജിഎസ്ടിയുടെ മറവില്‍ ലോട്ടറി തൊഴിലാളികളുടെ കമ്മീഷന് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് സംഘ് (ബിഎംഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫീസറെ ഘെരാവോ ചെയ്തു. മന്ത്രി തോമസ് ഐസക് ലോട്ടറി തൊഴിലാളികളെ കൊള്ളയടിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. യൂണിയന് ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാംജിത്ത് ആരോപിച്ചു. സമരത്തില്‍ പങ്കെടുത്ത ബിഎംഎസ് മേഖലാ സെക്രട്ടറി സി.എല്‍. അഭിലാഷ്, എം.എം. സുമോദ്, കെ.എസ്. ജഗദീഷ്, കെ.എസ്. സതീശന്, കെ.എസ്. ബാബു, ആലുവ വേണുഗോപാല്‍ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: