കൊച്ചി: ഒന്നര കിലോ കഞ്ചാവുമായി ഈരാറ്റുപേട്ട സ്വദേശിയായ മുളന്താനത്ത് വീട്ടില്‍ മനാഫ് (27) അറസ്റ്റില്‍. ഇന്നലെ രാവിലെ 10.30 മണിയോടുകൂടി പാലാരിവട്ടം ഒബ്രോണ് മാളിന്റെ മുന്‍വശത്ത് നിന്നും പാലാരിവട്ടം പോലീസിന്റെ പിടിയിലായി. ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡും എറണാകുളം ടൗണ്‍ സിഐ കെ.ജെ. പീറ്ററും പാലാരിവട്ടം സബ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് ഇതേ ടീമിന്റെ നേതൃത്വത്തില്‍ രണ്ട് കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയെ പാലാരിവട്ടത്തുനിന്നും പിടികൂടി കേസെടുത്തിരുന്നു. പ്രതി മുന്‍പും നിരവധി കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ തിലക രാജ്, വിനായകന്, ബെന്നി, ആന്റണി, സുരേഷ്, ഗോപകുമാര്‍, സുജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
നെടുമ്പാശ്ശേരി: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന അഞ്ചംഗ സംഘം എക്സൈസ് പിടിയില്‍. അങ്കമാലി പീച്ചാനിക്കാട് താലിക്കോട് വീട്ടില്‍ മിഥുന് (22), കുന്നപ്പിള്ളിശ്ശേരി അപ്പത്തില്‍ വീട്ടില്‍ മിഥുന് (20), കുന്നപ്പിള്ളിശ്ശേരി ചേരാളി പ്രിന്‍സ് (21) കുന്നപ്പിള്ളിശ്ശേരി അഭിജിത്ത് (23), കുന്നപ്പിള്ളിശ്ശേരി തലക്കുള വിട്ടില്‍ കൃഷ്ണപ്രസാദ് (19) എന്നിവരെയാണ് അങ്കമാലി എക്സൈസ് പീച്ചാനിക്കാട്ടില്‍ നിന്ന് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും എക്സൈസ് സംഘം പിടികൂടി. വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി ഇവരുടെ വാഹനത്തിലും വീടുകളിലുമായി 26 പൊതികളിലായി സൂക്ഷിച്ചിരുന്ന 110 ഗ്രാം കഞ്ചാവ് പൊതികളും കണ്ടെത്തി. ഇന്‍സ്പെക്ടര്‍ ആര്. പ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ. ബിജു, കെ.എ. ഷാലു, ടി.ഡി. ജോസ്, എ.പി. പ്രതീഷ്, എസ്. പ്രശാന്ത്, കെ.വി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
കളമശ്ശേരി: കാറില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. ഏലൂര്‍ മഞ്ഞുമ്മല്‍ കാട്ടിപ്പറമ്പില്‍ അക്ഷയ് പ്രസാദാ(21)ണ് ഏലൂര്‍ പോലീസ് പിടിയിലായത്. പ്രതിയെയും സഞ്ചരിച്ച കാറും കോടതിയില്‍ ഹാജരാക്കി. അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്ഐ അഭിലാഷ്, എഎസ്ഐ വര്‍ഗ്ഗീസ് പോള്‍, സിപിഒമാരായ ജിജോ വര്‍ഗീസ്, സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: