കല്‍പ്പറ്റ: തൊഴിലുറപ്പ്പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ്അഡ്വ.ജയസൂര്യ. ബിജെപി കളക്ടറേറ്റ് ധര്‍ണ ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. മോഡി ഗവണ്മെന്റ്അധികാരം ഏറ്റ ഉടന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 34000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ചിരുന്നു പിന്നീട്അവതരിപ്പിച്ച ബജറ്റില്‍ അത് 37000 കോടി രൂപയായി വര്‍ധിപ്പിച്ചു തുടര്‍ന്ന് 10000 കോടി രൂപ കൂടി അനുവദിച്ചു എന്നാല്‍ 48000 കോടി രൂപ അവശ്യമായി വന്ന സാഹചര്യത്തില്അതിന്റെ ആദ്യ ഘഡുവായി 24000 കോടി രൂപ സംസ്ഥാനത്തിന് നല്‍കുക ഉണ്ടായി ചിലവഴിച്ച തുകയുടെ കണക്ക് കേന്ദ്ര ഗവണ്മെന്റിനു നല്കുവാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് കൊണ്ട് രണ്ടാംഘഡു തടസപ്പെട്ടു ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനാണ് എങ്കിലും തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിഫലമായ തുക എത്താതെ വന്നപ്പോള്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കേന്ദ്ര ഗവര്‍മെന്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളം അവശ്യപെട്ട അടിയന്തര ധനസഹായമായ 777 കോടി രൂപയില്‍ 750 കോടി രൂപയും കേരളത്തിന് ലഭിച്ചു ഈ തുക പോലും ഗുണഭോക്താക്കളില്‍ എത്തിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല എന്നുള്ളതാണ് ഇപ്പോഴുള്ള പ്രശ്നത്തിന് കാരണം കേന്ദ്രം നല്കിയ പണം തൊഴിലാളികള്‍ക്ക് നല്‍കാതിരിക്കുകയും ചിലവഴിച്ച പണത്തിന്റെ കണക്ക് കേന്ദ്രത്തിനുസമര്പ്പിക്കാതെ വിലകുറഞ്ഞ രാഷ്ട്രീയമാണ് പിണറായിസര്‍ക്കാര്‍ പ്രയോഗിക്കുന്നത് എന്ന് അദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. പിജി ആനന്ദ് കുമാര്‍, ,കെ.സദാനന്ദന്,കെ.മോഹന്‍ ദാസ്, കുട്ടാറ ദാമോദരന്‍,വി. മോഹനന്,ലക്ഷ്മിക്കുട്ടിഎന്നിവര് സംസാരിച്ചു .മാര്‍ച്ചിനും ധര്‍ണക്കും ഗോപലകൃഷ്ണന് ,അഖില്‍ പ്രേം ,അല്ലി റാണി ,ആരോടാ രാമചന്ദ്രന് ,കണ്ണന് കണിയാരം ,വിഎം അരവിന്ദന് ,എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: