പാലക്കാട്: പനി മരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നാളിതുവരെ ആത്മാര്‍ത്ഥമായ ശ്രമം നടന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പനി ബാധിച്ചവരുടെ എണ്ണം സംബന്ധിച്ച് ഒരു കണക്കും സര്‍ക്കാരിന്റെ ഭാഗത്തില്ല. കേവലം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ കണക്കു മാത്രമാണ് ആരോഗ്യവകുപ്പിന്റെ പക്കലുള്ളത്. സര്‍വ്വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനം സര്‍ക്കാര്‍ നടപ്പാക്കിയില്ല. പനിമൂലം മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതും നടപ്പാക്കാതെയാണ് പിണറായി സര്‍ക്കാര്‍ ഒളിച്ചോടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്, മുന്‍ എംപി വി.എസ്.വിജയരാഘവന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: