ശ്രീകൃഷ്ണപുരം: പരിയാനംപറ്റ ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും സുരക്ഷാവീഴച്ച ഉണ്ടായെന്നും ആരോപിച്ച് ഭക്തജനങ്ങള്‍ ക്ഷേത്ര ജീവനക്കരെതടഞ്ഞു.
ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭണ്ഡാരം തുറന്ന് എണ്ണുമ്പോള്‍ ദേവസ്വം നിയോഗിച്ച രണ്ടുപേരെങ്കിലും ഉണ്ടാവണം. എന്നാല്‍ അത് പാലിച്ചില്ലെന്നും ദേവസ്വം തിരിച്ചറിയല്‍ കാര്‍ഡും മറ്റും ഇല്ലാത്ത ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരെ നിയോഗിച്ചാണ് ഭണ്ഡാരം തുറന്നത്.
ഇതിനെതിരെ നാട്ടുകാര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കി. സംഭവമറിഞ്ഞ് ശ്രീകൃഷ്ണപുരം പോലീസും,മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് ഡിവിഷന് അസി.കമ്മിഷണര്‍ പി.സദാശിവം എന്നിവര്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെട്ടു. നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നടപടി അന്വേഷിക്കുമെന്നും അറിയിച്ചു.പിന്നീട് ജനങ്ങളുടെ മുന്നിലാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: