ഇനിയില്ല നാനോ കാറുകള്‍ മുംബൈ: രത്തന്‍ ടാറ്റയുടെ ആശയമായ ടാറ്റ നാനോ കാറുകള്‍ ഘട്ടം ഘട്ടമായി ഉത്പാദം നിര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഈ കാറുകളില്‍ നിക്ഷേപം നടത്തുന്നത് നിര്‍ത്താന്‍ ടാറ്റ മോട്ടോഴ്സ് തീരുമാനിച്ചു.
വിപണിയിലെ മോശം പ്രകടനമാണ് തീരുമാനത്തിന് പിന്നില്‍. എന്നാല്‍, കയറ്റുമതി തുടരും.
ഒരു വര്‍ഷത്തിനിടെ നാനോ കാറുകളുടെ വില്‍പ്പനയില്‍ 58 ശതമാനം ഇടിവുണ്ടായി. 355 യൂണിറ്റ് വാഹനങ്ങളാണ് ഈ കാലയളവില്‍ വിറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: