നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേയ്ക്ക് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച രണ്ടര ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി.
ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേയ്ക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ പോകാനെത്തിയ മലപ്പുറം സ്വദേശി സുനീര്‍ ബാബുവിന്റെ പക്കല്‍ നിന്നുമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കറന്‍സി പിടികൂടിയത്. 15,000 സൗദി റിയാലാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.
മതിയായ രേഖകളില്ലാതെയാണ് ഇത്രയും വിദേശ കറന്‍സി ദുബായിലേയ്ക്ക് അനധികൃതമായി കടത്താന്‍ ഇയാള്‍ കൈവശം വെച്ചിരുന്നത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ വിശദമായ പരിശോധനയിലാണ് കറന്‍സി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: