കൊച്ചി: നടിയെ അക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ കാക്കനാട് ജയിലെത്തിച്ച് തെളിവെടുത്തു. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് തെളിവെടുപ്പ്. തിങ്കളാഴ്ച വരെ കസ്റ്റഡിയിലുള്ള പ്രതികളെ രണ്ട് ദിവസം കൂടി ചോദ്യം ചെയ്യും. പള്‍സര്‍ സുനി ജയിലില്ന ിന്ന് നടന് ദിലീപിനെഴുതിയ കത്തിനു പിന്നിലെ ഗൂഢാലോചനയാണ് ഇന്‍ഫൊപാര്‍ക്ക് പോലീസ് അന്വേഷിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിനിടെ നടന് ദിലീപിനെയും സംവിധായകന് നാദിര്‍ഷയെയും ചോദ്യം ചെയ്ത അന്വേഷസംഘത്തോട് തങ്ങളെ ബ്ലാക്ക് മെയില്‍ നടത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ഇരുവരും മൊഴി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് ജില്ലാ ജയില്‍ കേന്ദ്രീകരിച്ച് പള്‍സര്‍ സുനിയും സഹതടവുകാരും പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം നടക്കുന്നത്. കസ്റ്റഡിയിലുള്ള മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ കൂടാതെ മറ്റാരെങ്കിലും ജയിലിലെ ഗൂഢാലോചനക്ക് പിന്നിലുണ്ടോയെന്ന് അന്വേഷിച്ച് കേസ് അവസാനിപ്പിക്കാനാണ് ഇന്‍ഫോപാര്‍ക്ക് പോലിസ് ആലോചിക്കുന്നത്.
മുഖ്യപ്രതി പള്‍സര്‍ സുനി, കേസിലെ മൂന്നാം പ്രതിയുമായ മേസ്തിരി സുനി, പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതി നല്കിയ ചെക്ക് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നിയമ വിദ്യാര്‍ഥി വിപിന്‍ലാല്‍, മാലമോഷണക്കേസില്‍ ജയിലിലായ സുനിയുടെ സഹതടവുകാരന് ഇടപ്പള്ളി സ്വദേശി വിഷ്ണു, ഫോണില്‍ ഉപയോഗിക്കാനുള്ള സിം കാര്‍ഡ് എത്തിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇമ്രാന് എന്നിവരെ ശനിയാഴ്ച കാക്കനാട് ജയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: