പട്ടാമ്പി: ഓങ്ങല്ലൂരിലെ ആക്രി മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ വ്യാപാരികള്‍ക്ക് 30 വരെ സമയം നീട്ടി നല്കി.
30നകം മാലിന്യങ്ങള്‍ നീക്കം ചെയ്യത്തവര്ക്കെതിരെ ക്രിമിനല്‍ കേസ് രജിസറ്റര്‍ ചെയ്യും.തുടര്‍ന്ന് ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും സബ്ബകലക്ടര് അറിയിച്ചു.
ഡെങ്കിപ്പനി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യതസാഹചര്യത്തിലായിരുന്നു ഓങ്ങല്ലൂരിലെ ആക്രിമാലിന്യങ്ങള്‍ നിക്കം ചെയ്യുവാന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി.നൂഹ് ഉത്തരവിട്ടത്. നാലിനകം മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം.
സമയപരിധി തീര്‍ന്ന സാചഹര്യത്തിലാണ് സ്ക്രാപ് വ്യാപാരികള്‍,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്തത്.
30നകം മാലിന്യങ്ങള്‍ നീക്കംചെയ്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുവാനും യോഗം തീരുമാനിച്ചു. എഴുപതോളം ആക്രിക്കടകളാണ് ഓങ്ങല്ലൂര്‍ കാരക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചിലത് 70 ശതമാനം വരെ മാലിന്യങ്ങള്‍ നീക്കം ചെയ്യതിട്ടുണ്ടെന്ന് സബ് കല്കടര്‍ അറിയിച്ചു. ഒട്ടുനീക്കംചെയ്യാത്തവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്രി മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓങ്ങല്ലൂരിലെ ആക്രി വ്യാപാരം ശാസത്രീമായ രീതിയില്‍ മാത്രമേ നടപ്പാക്കാന്കഴിയൂവെന്ന് അധ്യക്ഷതവഹിച്ച മുഹമ്മദ് മുഹസിന് എംഎല്‍എ പറഞ്ഞു.
സ്ഥലം ലഭ്യമാക്കുന്ന മുറയക്ക് ഇതിന്വേണ്ട നടപടികള്‍ സ്വീകരിക്കും.നിലവിലെ സ്ഥിതി ഒരു കാരണവശാലും അനുവദിക്കുകയില്ലെയെന്നും അറിയിച്ചു.
ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തിയിരുന്നു. കേബിളുകള്‍ കത്തിച്ചുളള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും പരാതി ഉയര്‍ന്നു.
ഇതിനിടെ സ്ക്രാപ് മാലിന്യങ്ങള്‍ പൊടിച്ച് കൊണ്ടുപോകുവാനുളള അനുമതി നല്‍കണമെന്ന് ഒരുവിഭാഗം വ്യാപരികളുടെ ആവശ്യം നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധക്കാരെ സബ് കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് പുറത്താക്കി.
തുടര്‍ന്ന് എത് തരത്തിലായാലും ഗോഡൗണകുളില് കെട്ടി കിടക്കുന്ന മാലിന്യങ്ങള്‍ ജൂലൈ 30നകം നീക്കം ചെയ്യണമെന്ന് സബ് കല്കടര്‍ യോഗത്തില്‍ അറിയിച്ചു.
പ്ലാസറ്റിക്കുകള് പൊട്ടിക്കുവാനുളള അനുമതിയും യോഗം നല്കി.31ന് വീണ്ടും യോഗം ചേരുവാനും തിരുമാനിച്ചു.
നിയമപരമായി മാത്രമേ ഓങ്ങൂരിലെ ആക്രി മാലിന്യവിഷത്തില് മുന്നോട്ട് പോകുവാനുക്കുകയുളളൂവെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി പറഞ്ഞു.
22ന് ജനകീയപങ്കാളിത്തതോടെ ഓങ്ങല്ലൂരില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താനും യോഗം തിരുമാനിച്ചു.
ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍,വൈസ് പ്രസിഡന്റ് പി.എ.സൈനബ,തഹസില്‍ദാര്‍ പ്രസന്നകുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍, ജനപ്രതിധികള്‍,വിവിധ വകുപ്പ് പ്രതിധിനികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: