കോഴിക്കോട്: കേരള ഗ്രാമീണ്‍ ബാങ്കിന്റെ ബിസിനസ് 28,810 കോടി കവിഞ്ഞതായി ബാങ്ക് ചെയര്മാന് എം.കെ. രവികൃഷ്ണന്‍. നിക്ഷേപം 15,075 കോടി രൂപയാണ്. വായ്പ 13,735 കോടിയും. 872 കോടിയോളം രൂപ 32370 വിദ്യാഭ്യാസ വായ്പ്പയായി അനുവദിച്ചു. 75 ലക്ഷത്തോളം ഇടപാടുകാരുണ്ട്. സെല്‍ഫി അക്കൗണ്ട് ഓപ്പണിങിനും ഇടപാടുകാരന്റെ എല്ലാ അക്കൗണ്ടുകളുടെയും പൂര്‍ണ്ണമായ വിവരങ്ങളും അറിയുന്നതിനുള്ള ഇന്‍ഫോ ആപ്പായ ഡി.ജി. കെ.ജി.ബി പുതുതായി ആരംഭിച്ചു.
സംസ്ഥാനത്ത് 615 ശാഖകളും, 10 റീജിയണല്‍ ഓഫീസുകള്‍ ഉള്‍പ്പെട്ടതാണ് ബാങ്കിന്റെ ശൃംഖലയെന്ന് ഭാരവാഹികള്‍ പറഞ്ഞു. 296 എടിഎമ്മുകള്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍, കനറാ ബാങ്ക്, കേരള സര്‍ക്കാര്‍ എന്നിവയ്ക്ക് യഥാക്രമം 50:35:15 എന്ന അനുപാതത്തില്‍ ഉടമസ്ഥതയുള്ള ഈ ബാങ്ക് സ്പോണ്സര് ചെയ്തിരിക്കുന്നത് കനറാ ബാങ്കാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ എനിവെര്‍ ബാങ്കിംഗ് സംവിധാനം ടാബ്ലറ്റ് ബാങ്കിംഗിലൂടെ നടപ്പാക്കിയ കേരളത്തിലെ ആദ്യത്തെ ബാങ്കുകൂടിയാണ് കേരള ഗ്രാമീണ്‍ ബാങ്കെന്ന് കെജിബി ചെയര്മാന് അറിയിച്ചു.
ഈ വര്‍ഷം 16,000 കോടി രൂപ വായ്പ നല്‍കാനാണ് ലക്ഷ്യം. 10,000 കോടി കാര്‍ഷിക മേഖലയ്ക്കാണ്. 60 പുതിയ ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ക്കും രൂപം നല്‍കും. ശാഖയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കൃഷി വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുമെന്ന് ജനറല്‍ മാനേജര്‍മാരായ എസ്. പവിത്രന്, സി. കൃഷ്ണാമൂര്‍ത്തി, കെജിബി കോഴിക്കോട് റീജ്യണല്‍ മാനേജര്‍ പി.വി. ശ്രീധരന് എന്നിവരും പറഞ്ഞു.
നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കെജിബി ദിനാഘോഷം കോഴിക്കോട്ട് നടന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്മാന് എം.കെ. രവികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന് എംപി, ഡോ. മുനീര്‍ എംഎല്‍എ, എ. പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് യു. കെ. കുമാരന്, മികച്ച നാളികേര കര്‍ഷകനുള്ള കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് നേടിയ എം.എം. ഡോമിനിക് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: