തൃശൂര്‍: നഗരത്തിലെ പള്ളിക്കുളത്തില്‍ മധ്യവയസ്കന്റെ ജഡം കണ്ടെത്തി. പൊങ്ങണംകാട് എടക്കളത്തൂര്‍ കൊച്ചാപ്പു മകന് വര്‍ഗീസിനെ (62)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി മൃതദേഹം കരക്കെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും പോയ വര്‍ഗീസ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഭാര്യ: ജോസ്റ്റീന. മക്കള്‍: വില്‍മ, രേഷ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: