തൃശൂര്‍: സാധാരണക്കാരുടെ ദാരിദ്ര്യത്തെ വിറ്റ് കാശാക്കുന്ന സിനിമാക്കാരും എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്കാരിക നായകരും നഴ്സുമാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ്. തൃശൂരില്‍ യുഎന്‍എയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
കലാ സാംസ്കാരിക രംഗത്തുള്ളവര്‍ പ്രതികരിക്കുമ്പോഴാണ് സമരം ജനങ്ങളിലേക്ക് എത്തൂ. എന്നാല്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളാവണം ഇവരുടെ പ്രതികരണങ്ങളും ആവേശങ്ങളും കാണാന്‍.
കാരണം ഈ രണ്ട് മാസങ്ങള്‍ പിന്നിടുമ്പോഴാണ് സംസ്ഥാനത്ത് വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. അവരവര്‍ക്ക് നേട്ടമുണ്ടാവുന്ന സമയത്ത് പ്രതികരണം നടത്തുന്നത് സാമൂഹിക പ്രതിബദ്ധതയല്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
യുഎന്‍എ ജില്ലാ പ്രസിഡന്റ് ഡൈഫിന്‍ ഡേവിസ് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ 19 ന് യുഎന്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ച നഴ്സുമാരുടെ സമരം 13 ദിവസം പിന്നിട്ടു. സെക്രട്ടേറിയറ്റ് പടിക്കലും എറണാകുളത്ത് ഹൈക്കോടതി പരിസരത്തും കോഴിക്കോടും മലപ്പുറം പെരിന്തല്‍മണ്ണയിലും കേന്ദ്രീകരിച്ച് നഴ്സുമാരുടെ സത്യഗ്രഹ സമരം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: