ചാവക്കാട്: ഇന്നു നടത്താനുദ്ദേശിക്കുന്ന ചാവക്കാട് താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് നിലവിലെ ഭരണ സമിതിയംഗങ്ങളായ കോണ്‍ഗ്രസ്സ് ഔദ്യോഗിക പക്ഷം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്സിന് പൂര്‍ണ്ണ മേല്‍ക്കൈയുള്ള തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാക്കിയ സാഹചര്യത്തിലാണ് ചാവക്കാട് ഹനീഫ വധക്കേസ്സില്‍ പങ്കുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്ന മുന്‍ ബ്ലോക്ക് പ്രസിഡന്റും തിരുവത്ര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ സി.എ.ഗോപപ്രതാപന്റെ നേതൃത്വത്തിലുള്ളവര്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത്.
ഇതോടെ ഏക പക്ഷീയമായ വിജയം എന്ന ഔദ്യോഗിക പക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലെ ഭരണ സമിതി രംഗത്തുവന്നത്.
എന്നാല്‍ ചാവക്കാട് താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണ സമിതിയിലേക്ക് ഞാനും എന്റെ സുഹൃത്തുക്കളും മത്സരിക്കുന്നത് കോണ്‍ഗ്രസ്സ് പാര്ട്ടിക്കെതിരായിട്ടല്ല, പാര്‍ട്ടിയിലെ എന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ എന്നെ പുറത്താക്കാന്‍ ചരടുവലിച്ചവര്‍ക്ക് എതിരായിട്ടാണെന്ന് മുന്‍ ബ്ലോക്ക് പ്രസിഡന്റും ഔദ്യോഗിക പക്ഷത്തിന്റെ എതിര് സ്ഥാനാര്‍ത്ഥിയുമായ ഗോപപ്രതാപന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: