മുളങ്കുന്നത്തുകാവ്: ഭര്‍ത്താവുമായി അകന്നു കഴിയുന്ന സ്ത്രീയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് യുവാവിനെതിരെ കേസെടുത്തു. പെരുമ്പിലാവ് സ്വദേശിയായ ഇരുപത്തിയേഴുകാരിയാണ് പരാതിക്കാരി. അത്താണി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേററില് ജോലിചെയ്യുന്ന ഇരുപത്തിയേഴുകാരിയെ കെല്‍ട്രോണിനു സമീപത്തുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്.
ചെമ്പൂക്കാവ് സ്വദേശിയായ യുവാവിനെതിരേ പോലീസ് ബലാല്ത്സഗത്തിനു കേസെടുത്തു. ജോലിക്കു വന്നപ്പോള്‍ അടുപ്പം കാണിക്കുകയും പിന്നിട് വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കുന്നംകുളം പോലീസിലാണ് യുവതി പരാതി നല്‍കിയത്. സംഭവം നടന്നത് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലായതിനാല്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് പോലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: