തൃശൂര്‍: പുതിയ മദ്യ്യൂനയത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് മുതല്‍ ഒമ്പതു ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
നഗരത്തില്‍ കാസിനോ ഹോട്ടല്‍, ഹോട്ടല്‍ ലൂസിയ പാലസ്, ഇരിങ്ങാലക്കുടയിലെ കല്ലട റീജന്‍സി, ആളൂരിലെ ഹോളി ഡേ ഇന്‍, ചേര്‍പ്പ് ചിറയ്ക്കലിലെ പ്രണാമം ഹോട്ടല്‍, പെരിങ്ങോട്ടുകരയിലെ പാലസ്, കുന്നംകുളത്തെ ആര്.സി. പാര്‍ക്ക്, ഗുരുവായൂര്‍ കോട്ടപ്പടയിലെ ഫോര്‍ട്ട് ഗേറ്റ്, എരുമപ്പെട്ടിയിലെ ഹോട്ടല്‍ കൊട്ടാരം റീജന്‍സി എന്നിവ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ്യൂനല്കാമെന്ന ്യൂനയത്തിന്റെ ബലത്തില്‍ കൂടുതല്‍ പേര് അപേക്ഷ ്യൂനല്കിയിട്ടുണ്ട്.
ഇന്നലെ മുതല്‍ പുതിയ മദ്യനയം നടപ്പിലായെങ്കിലും ഡ്രൈ ഡേ ആയിരുന്നതിനാല്‍ ബാറുകള്‍ തുറക്കാനായില്ല. ബാറുകളുടെയും ബീയര്‍, വൈന്‍ പാര്‍ലറുകളുടെയും പ്രവര്ത്ത്യൂസമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയുമാണ്്.
മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 ല്‍ ്യൂനിന്നും 23 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. സംസ്ഥാന്യൂ ദേശീയ പാതയോരത്ത് നിന്നും 500 മീറ്റര്‍ ദൂരമെന്ന മാനദണ്ഡം തുടരുമെന്നതിനാല്‍ പല സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ലൈസന്‍സ് കിട്ടാനിടയില്ല. എങ്കിലും എക്സൈസിന് മുന്നില്‍ ഏറെ അപേക്ഷകരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: