തൃശൂര്‍: റെയില്‍വെ സ്റ്റേഷനിലെ എസി വിശ്രമമുറിയിലെ കവാടത്തില്‍ പതിച്ചിരുന്ന തൃശൂര്‍ പൂരം ചിത്രത്തില്‍ നിന്ന് വടക്കുന്നാഥ ക്ഷേത്രത്തിന് മുകളിലെ ‘ഓം നമഃശിവായ’ കീറി മാറ്റി. തൃശൂരിന്റെ ഐക്കണ്‍ ആയി ഉപയോഗിക്കുന്ന പൂരം ചിത്രത്തോട് വര്‍ഗീയമായ അസഹിഷ്ണുത കാണിച്ചതില്‍ വന്‍ പ്രതിഷേധം ഉയരുന്നു. ഇതേത്തുടര്‍ന്ന് സ്റ്റേഷന് മാനേജര്‍ ഇടപെട്ട് വികൃതമായ ചിത്രം നീക്കി.
പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ പുതിയ ചിത്രം ഇവിടെ പതിപ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് റെയില്‍വെ സ്റ്റേഷനില്‍ എസി വിശ്രമമുറി പ്രവര്‍ത്തനമാരംഭിച്ചത്. കുടുംബശ്രീക്കാണ് മേല്‍നോട്ട ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: