ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗരുസ്മരണ 2017 ല്‍ അമ്മന്നൂര്‍ ജന്മശതാബ്ദി സമാപനഘോഷം ആരംഭിച്ചു. 10 വരെയാണ് ആഘോഷം.
ഇന്ന് രാവിലെ 10ന് കൂടിയാട്ടത്തിലെ വര്ണ്ണവേഷവൈവിദ്ധ്യങ്ങള് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 5മണിയ്ക്ക് സി എന്‍ ജയദേവന് എം പി അദ്ധ്യക്ഷത വഹിയ്ക്കുന്ന അമ്മന്നൂര്‍ ചരമദിനാചരണവും അനുസ്മരണവും ജന്മശതാബ്ദി സമാപനസമ്മേളനവും മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനാനന്തരം വേണുജി സംവിധാനം ചെയ്ത ഊരുഭംഗം കൂടിയാട്ടത്തില്‍ പൊതിയില്‍ രഞ്ജിത് ചാക്യാര്‍ ബലരാമനായി അരങ്ങിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: