പാലിയേക്കര : ദേശീയപാതയോരത്തുള്ള അറയ്ക്കപാടത്തെ തോട്ടില്‍ നിന്നും മണലിപുഴയിലേക്ക് മലിനജലം ഒഴുകിയെത്തുന്നു. മടവാക്കര ഭാഗത്താണ് തോട് പുഴയില്‍ ചേരുന്നത്. രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന് ദുര്ഗന്ധനിറഞ്ഞ കറുത്തനിറവുമുള്ളതാണ് ഒഴുകിയെത്തുന്ന വെള്ളം .പാടത്തിന്റെ പല ഭാഗങ്ങളിലും ഈ വെള്ളം കെട്ടികിടന്ന് പുല്ലുകള്‍ കരിഞ്ഞതായും സമീപവാസികള്‍ പറയുന്നു. ആറായിരത്തിലേറെ കുടുംബങ്ങള്‍ക്ക് ആശ്രയമായ എറവക്കാട് ശുദ്ധജല പദ്ധതി പ്രവര്‍ത്തിക്കുന്ന പുഴയിലാണ് മലിനജലം കലര്‍ന്നിരിക്കുന്നത്. ുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധജല പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യമുയര്‍ന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് മലിനജലപ്രശ്നം രൂക്ഷമായത്. നെന്മണിക്കര പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും തുടര്‍ നടപടികള്‍ കൈകൊണ്ടില്ലെന്ന ആക്ഷേപമുണ്ട്. ഏത് തരം മാലിന്യമാണ് ഒഴുകിയെത്തുന്നതെന്ന് വ്യക്തത വരുത്താന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: