തൃശൂര്‍: ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ് തുടരുന്നു.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിവിധ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച റെയ്ഡ് നടത്തിയത്.
കിളളന്നൂര്, വെങ്ങാനെല്ലൂര്‍ വില്ലേജ് ഓഫീസുകളില്‍ നടന്ന റെയ്ഡിന് വിജിലന്‍സ് സി.ഐ ബി. രാജേന്ദ്രന് നേതൃത്വം നല്കി.
53 പോക്കുവരവ് അപേക്ഷകള്‍ നടത്തികൊടുക്കാതെ കെട്ടികിടക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.
കോഴിക്കോട് കര്ഷകന് വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് വിജിലന്‍സ് സംസ്ഥാന വ്യാപകമായി റെയ്ഡ് തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: