തൃശൂര്‍: നഗരത്തിലെ തിരക്കേറിയ എം.ജി റോഡില്‍ 25 മീറ്റര്‍ വീതിയില്‍ റെയില്‍വേ മേല്‍പ്പാലം പണിയാനുള്ള കോര്പ്പറേഷന് മാസ്റ്റര്‍ പ്ളാന്‍ തയ്യാറായി.
നിലവിലുള്ള പാലത്തിന് ഇരുഭാഗത്തും 1.5 മീറ്റര്‍ വീതിയില്‍ ഫുട്പാത്ത് ഉള്‍പ്പടെ 10.5 മീറ്റര്‍ വീതിയായിരിക്കും. 21 മീറ്ററായി വീതികൂട്ടാന്‍ പദ്ധതിയനുസരിച്ച് അനുസരിച്ച് തെക്ക്ഭാഗത്ത് 9 മീറ്ററും വടക്കുഭാഗത്ത് 1.5 മീറ്ററുമാണ് ആവശ്യം. വടക്കുഭാഗത്ത് 1.5 മീറ്റര്‍ വീതി നിലനിറുത്തി തെക്കുഭാഗത്ത് 13 മീറ്റര്‍ സ്ഥലമെടുക്കാനാണ് കോര്പ്പറേഷന് ടൗണ്പ്ളാനിങ്ങ് വിഭാഗം തയ്യാറാക്കിയിട്ടുള്ള നിര്‍ദ്ദേശം.
പ്രവാസി വ്യവസായി സി.കെ.മേനോന് ആണ് പാലം നിര്‍മ്മാണത്തിന് ആവശ്യമായ തുക നല്‍കുന്നത്. കഴിഞ്ഞയാഴ്ച പ്രദേശത്തെത്തി അളവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാഴ്ചക്കകം പ്ളാന്‍ തയ്യാറാക്കി നല്കാന് റെയില്‍വേ എഞ്ചിനീയര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് 25 മീറ്റര്‍ വീതിയില്‍ മേല്‍പ്പാലനിര്‍ദ്ദേശം തയ്യാറാക്കിയത്. പാലത്തിന്റെ വീതി നിര്‍ണ്ണയിക്കുന്നത് കോര്‍പ്പറേഷനാണെങ്കിലും നീളം നിശ്ചയിക്കുന്നത് റെയില്‍വേയാണ്.
നിലവിലുള്ള നീളം 13 മീറ്ററാണ്. നിലവിലുള്ള രണ്ട് ലെയിന്‍ ട്രാക്ക് നാല് ലെയിനിലാക്കാന് വിഭാവനം ചെയത് നീളം 25 മുതല്‍ 30 മീറ്റര്‍ വരെയാകാമെന്നാണ് കണക്കാക്കുന്നത്.
25 മീറ്ററില്‍ പാലം പണിതാല്‍ എം.ജി.റോഡ് വികസനവും 25 മീറ്ററിലാക്കേണ്ടിവരുമെന്നിരിക്കെ, തിരക്കേറിയ എം.ജി റോഡ് വികസനം ഇപ്പോഴും ഇഴയുകയാണ്. ഡി.ടി.പി സ്കീം അനുസരിച്ച് 21 മീറ്റര്‍ വീതി കണക്കാക്കി കെട്ടിടനിര്മ്മാണങ്ങള്ക്കു അനുമതി നല്‍കിയശേഷം 25 മീറ്റര്‍ ആക്കുന്നത് അംഗീകരിക്കാനാവില്ലെന്ന ഭൂഉടമകളുടേയും വ്യാപാരികളുടേയും നിലപാടാണ് ഇപ്പോള്‍ എം.ജി.റോഡ് വികസനം നിലയ്ക്കാന്‍ കാരണം.
ആറ് മാസംകൊണ്ട് മേല്‍പ്പാലം നിര്‍മ്മാണം നടത്താനാകുമെന്നാണ് കോര്പ്പറേഷന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: