ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ജനം ദുരിതത്തിലായി. വീടുകളും പൂര്‍ണ്ണമായും വെള്ളത്തിലായി.
വട്ടേക്കാട് വാര്‍ഡിലെ ആലുംപറമ്പ്, ബ്ലോക്ക് കിണറിന് വടക്ക് ഭാഗം, പാലംകടവ് എന്നീ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.
മഴക്കാലത്തിനു മുന്‍പ് ഓടകളും പൈപ്പുകളും വൃത്തിയാക്കാത്തതിനാല്‍ വെള്ളമൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് സ്ഥലം സന്ദര്‍ശിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
വലിയകത്ത് ഹൈദ്രോസ്, എരച്ചം വീട്ടില്‍ അഷറഫ്, വലിയകത്ത് കാരയില്‍ ഷക്കീല ,നാലകത്ത് പടുവിങ്കല്‍ സക്കരിയ, വലിയകത്ത് കാരയില്‍ ഹാജറ, വലിയ കത്ത് അബ്ദു, പുതുവീട്ടില്‍ ഹുസ്സൈന്‍ എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം.എ.അബൂബക്കര്‍ ഹാജിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച സംഘം ഓടകള്‍ വൃത്തിയാക്കി.വി.പി.മണ്‍സൂര്‍ അലി, ആര്.വി.ഹമീദ് ഹാജി തുടങ്ങിയവര്‍ നിരീക്ഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: