വടക്കാഞ്ചേരി: കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണു. വീടിനകത്ത് ഉറങ്ങിക്കിടന്നവര്‍ ശരീരത്തിലേക്ക് മണ്ണ് വീഴുന്നതറിഞ്ഞ് പുറത്തേക്കോടി രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ കല്ലംപാറ പള്ളിത്തോപ്പില്‍ ആരവത്തുശ്ശേരി ചന്ദ്രന്റെ ഓടിട്ട വീടാണ് ഭാഗികമായി തകര്‍ന്നത.് കോണ്‍ക്രീറ്റ് ചെയ്ത മുന്‍വശത്തെ മുറി ഒഴിച്ചുള്ള മറ്റുഭാഗങ്ങളാണ് കനത്തമഴയില്‍ നിലംപൊത്തിയത.്
ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ ശരീരത്തില്‍ മണ്ണ് വീഴുന്നതറിഞ്ഞ് എഴുന്നേറ്റതോടെയാണ് വീട് തകരുന്നതുകണ്ടത.് ചന്ദ്രനും ഭാര്യ ലളിതയും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: