തൃശൂര്‍: ടൗണില്‍ ഓട്ടോറിക്ഷ പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച് കീഴ്വഴക്കം ആര്‍ടിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാരും ഒരുപറ്റം ഇടനിലക്കാരും ചേര്‍ന്ന് തകിടം മറിച്ചതായി ബിഎംഎസ്. തൃശൂരില്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്കുന്നതില് വന്‍ സാമ്പത്തിക ക്രമക്കേടാണ് നിലനില്‍ക്കുന്നതെന്ന് ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം പ്രവര്‍ത്തകയോഗം കുറ്റപ്പെടുത്തി.
പുതിയതായി നല്കിയ മുഴുവന്‍ ഓട്ടോറിക്ഷ പെര്‍മിറ്റുകളും റദ്ദു ചെയ്യണമെന്ന് പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു. ആര്‍ടിഒ ഉദ്യോഗസ്ഥന്മാരും ഇടനിലക്കാരും ചേര്‍ന്ന പെര്‍മിറ്റ് മാഫിയ സംഘത്തിനെതിരെ വിജിലന്‍സ് അന്വേഷണം വേണം.
യൂണിയന് പ്രസിഡണ്ട് കെ.രാമന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന്, സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന്, യൂണിയന് നേതാക്കളായ എം.എം.വത്സന്, ദിലീപ് ചുള്ളിക്കാടന്‍, സോണി നെല്ലങ്കര, സുനില്‍ കൂര്‍ക്കഞ്ചേരി, സതീഷ് കുന്നമ്മത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: