തൃശൂര്‍: കൊതുകുനിവാരണത്തിന് ഔഷധിയുടെ അപരാജിതധൂമചൂര്ണം. കടുക്, വയമ്പ്, ഗുല്ഗുലു, ചെഞ്ചെല്യം, ദേവദാരം, ആര്യവേപ്പിന്‍തൊലി, എരുക്കിന്‍വേര്, കാരകില്‍ എന്നിവയാണ് ഇതിന്റെ ചേരുവകള്‍. 50 ഗ്രാം പാക്കറ്റ് അപരാജിതധൂമചൂര്ണ്ണത്തില് അഞ്ച് ഗ്രാം ഉപയോഗിച്ച് കനല് ഉണ്ടാക്കി പുകയാക്കി പുകപരന്നാല് കൊതുക് ആ ഭാഗത്ത് നിന്ന് പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെടുന്നു.
ശുദ്ധമായ ആയൂര്‍വേദ മരുന്നായതിനാല്‍ പുക കാരണം അന്തരീക്ഷ മലിനീകരണമോ പുക ശ്വസിക്കുന്നവരുടെ ആരോഗ്യത്തിന് ഹാനികരമോ ആകുന്നില്ല. തീരദേശ ജില്ലകളില്‍ അനവധി പഞ്ചായത്തുകളില്‍ ഔഷധിയുടെ അപരാജിതധൂമചൂര്ണം ഉപയോഗിച്ച് ധൂപസന്ധ്യ നടത്തിയിട്ടുണ്ട്.
ജില്ലാ ആയൂര്‍വേദ ആശുപത്രികളിലും പരിസരങ്ങളിലും പുകയ്ക്കാനും കൊതുകുകളെ അകറ്റി നിര്‍ത്താനും വേണ്ടി അപരാജിതധൂമചൂര്ണം നല്കുവാന് ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചതായി ഔഷധി ചെയര്മാന് കെ.ആര്.വിശ്വംഭരന്, മാനേജിംഗ് ഡയറക്ടര്‍ കെ.വി ഉത്തമന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: