വടക്കാഞ്ചേരി: കനത്ത മഴയെത്തുടര്‍ന്ന് മുണ്ടത്തിക്കോട് വീടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കിണര്‍ ഇടിഞ്ഞത് പരിഭ്രാന്തി പരത്തി. മുണ്ടത്തിക്കോട് വടക്കാഞ്ചേരി 38-ാം ഡിവിഷനില്‍ താമസിക്കുന്ന കുണ്ടോളി പ്രേമന്, പുഷ്പാര്‍ജ്ജിനി ഇല്ലാനിക്കാട്ടില് എന്നിവരുടെ കിണറുകളാണ് ഇടിഞ്ഞത്.
എകദേശം 40 അടിയോളം താഴ്ചയുണ്ട് ഈ കിണറുകള്‍ക്ക്. ഗ്രാമ പഞ്ചായത്ത് നല്കിയ ധനസഹായം കൊണ്ടാണ് കിണറുകള്‍ നിര്‍മ്മിച്ചത്. കൂടാതെ മറ്റു കിണറുകളും അപകട ഭീഷണിയിലാണെന്നു പറയുന്നു. നാട്ടുകാരുടെ ശ്രമഫലമായി ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് ഇടിഞ്ഞ കിണറുകള്‍ മണ്ണിട്ടുമൂടുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: