ചാലക്കുടി: ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്ത്തകന് ജയന് ജോസഫ് പട്ടത്തിന്റെ ഒറ്റയാള്‍ സമരം. കാലങ്ങളായി ചാലക്കുടിക്കാരുടെ ആവശ്യമാണ് അടിപ്പാത നിര്മ്മിക്കണമെന്നത്്. പതിനഞ്ചോളം പേരാണ് ഈ ജംഗ്ഷനില്‍ വിവിധ വാഹന അപകടത്തില്‍ പൊലിഞ്ഞത്.
ചങ്ങല കൊണ്ട് സ്വയം ബന്ധിപ്പിച്ച് രാവിലെ പത്തിന് ആരംഭിച്ച സമരം വൈകിട്ട് അഞ്ച് വരെ നീണ്ടു. നിരവധിയാളുകള്‍ അഭിവാദ്യമര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: