തൃശൂര്‍: ഇന്ത്യന്‍ കോഫി ബോര്‍ഡിന്റെ ചുമതല കോഫി ബോര്‍ഡ് സഹകരണ സംഘം ജനറല്‍ മാനേജര്‍ക്ക് കൈമാറി.
കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരെ ഹൈക്കോടതി വിധി വന്നതോടെ സര്‍ക്കാര്‍ നിയമിച്ച പുതിയ അഡ്മിനിസ്ട്രേറ്റര്‍ വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.ജയകുമാര്‍ നായര്‍ കോഫി ബോര്‍ഡ് ഹെഡ് ഓഫീസിലെത്തി ഭരണ ചുമതല, സംഘം ജനറല്‍ മാനേജര്‍ എ.അബ്ദുള്‍ ലത്തീഫിന് കൈമാറുകയായിരുന്നു.
കോടതി ഉത്തരവ് ലഭിക്കുന്നത് വരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണിത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യന്‍ കോഫി ബോര്‍ഡ് സമിതി പിരിച്ച് വിട്ട് വ്യവസായ വകുപ്പ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. ഇതിനെതിരെ പിരിച്ചുവിട്ട ഭരണസമിതി നല്കിയ ഹര്‍ജിയിലാണ് കോഫി ബോര്‍ഡ് ഭരണ സമിതിയെ പരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി ഉത്തരവ് വന്നത്. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: