പള്ളിപ്പുറം: വെള്ളിമുറ്റം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീകോവില്‍ സമര്‍പ്പണ അഷ്ടബന്ധ നവീകരണ കലശവും പുനഃപ്രതിഷ്ഠയും 28 മുതല്‍ ജൂലൈ 8 വരെ നടക്കും. തുടര്‍ന്ന് കൊടിയേറുന്ന ക്ഷേത്രോത്സവം ജൂലൈ 15ന് ആറാട്ടോടെ സമാപിക്കും. 25ന് പന്തളം വലിയകോയിക്കല്‍ അയ്യപ്പക്ഷേത്രത്തില്‍ നിന്നും തിരുവിഗ്രഹജ്യോതി പ്രയാണം ആരംഭിക്കും. 28ന് തിരുഐരാണിക്കുളം കളത്തില്‍ ക്ഷേത്രത്തില്‍ നിന്നും വെള്ളിമുറ്റത്തെത്തും.
സമ്മേളനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമിഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം കെ. പങ്കജാക്ഷപ്പണിക്കര്‍ അദ്ധ്യക്ഷതവഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കലശമണ്ഡപം സമര്‍പ്പിക്കും. ജൂലൈ 5ന് രാവിലെ 9.30ന് പുനഃപ്രതിഷ്ഠ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: