ആലപ്പുഴ: ഹൗസ് ബോട്ടുകളില്‍ നിന്നുള്ള മാലിന്യം സംസ്ക്കരിക്കുന്നതിനായി പള്ളാത്തുരുത്തിയില്‍ മൊബൈല്‍ മാലിന്യസംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടി. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ജില്ലാ പോര്‍ട്ട് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
കുമരകത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ മാലിന്യസംസ്ക്കരണ പ്ലാന്റ് സംവിധാനമാണ് സ്ഥാപിക്കുക. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഹൗസ് ബോട്ട് മാലിന്യം സംസ്ക്കരിക്കാന്‍ പ്രതിരോധ വകുപ്പിന്റെ ഗവേഷണ വികസന ഓര്ഗനൈസേഷന് വികസിപ്പിച്ച നാലു സീറോ വേസ്റ്റ് യൂണിറ്റുകള്‍ കേന്ദ്രസഹായത്തോടെ സ്ഥാപിക്കുന്നതിന് അനുമതിയായിട്ടുണ്ടെന്നും പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: