ഭോപ്പാല്‍: പെയ്ഡ് ന്യൂസിന്റെ പേരില്‍ മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കി. രാജേന്ദ്ര ഭാരതിയാണ് ഹര്‍ജി നല്‍കിയത്.
2008ലെ തെരഞ്ഞെടുപ്പ് സമയത്ത് നരോത്തം പണം കൊടുത്ത് വാര്‍ത്ത എഴുതിച്ചെന്നും ഇത് തെരഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. വാദം കേട്ട തെരഞ്ഞെടുപ്പ് കമ്മീഷന് നരോത്തത്തെ അയോഗ്യനാക്കുകയായിരുന്നു.
ഇതിനെതിരെ മന്ത്രി നല്കിയ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി. എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ട നരോത്തമിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: