തൊടുപുഴ: മണക്കാട്, കുമാരമംഗലം എന്നീ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. കണക്കില്ലാത്ത 10000 രൂപ കണ്ടെത്തി. മണക്കാട് വില്ലേജ് ഓഫീസിലെ ജീവനക്കാരന്റെ പക്കല്‍ നിന്നാണ് പണം കണ്ടെത്തിയത്. നിരവധി രേഖകളും രണ്ട് വില്ലേജുകളില്‍ നിന്നുമായി പിടിച്ചെടുത്തിട്ടുണ്ട്. ജീവനക്കാരന്റെ കൈയില്‍ നിന്നും ലഭിച്ച പണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് തൊടുപുഴയിലെ രണ്ട് വില്ലേജ് ഓഫീസുകളില്‍ റെയ്ഡ് നടത്തിയതെന്ന് വിജിലന്‍സ് ഡിവൈഎസ്പി മഹേഷ് ജന്മഭൂമിയോട് പറഞ്ഞു. കണക്കില്‍പെടാത്ത 10000 രൂപ പിടിച്ചെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: