വൈക്കം: പോലീസ് പക്ഷപാതപരമായി പെരുമാറുന്നതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി.ബിജെപി പ്രവര്്ത്തരെ ആക്രമിക്കുകയും വീടിന് നേരെ കല്ലെറിയുകയും വീട്ടുഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടും പോലീസ് വിവേചനം കാട്ടുകയാണെന്ന് സംഘപരിവാര്‍ സംഘടനകള്‍ കുറ്റപ്പെടുത്തി. സമരത്തെ തുടര്‍ന്ന് സി.ഐ വിളിച്ച യോഗത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാമെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും ഉറപ്പ് നല്കി.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പിജി ബിജുകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. പി.കെ.ഷാജി, ഖണ്ഡ് കാര്യവാഹ് മനുരാജ്, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്.സുഭാഷ്, വിനൂപ് വിശ്വം, സി.എസ്.നാരായണന്‍കുട്ടി, വി.എല്‍.സാബു, കെ.ആര്.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: