കണ്ണൂര്‍: ലോകത്തിന് ഭാരതം നല്കിയ മഹത്തായ സംഭാവനകളിലൊന്നാണ് യോഗയെന്ന് കേന്ദ്രസര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന് നായര്‍. നൂറ്റാണ്ടുകളായി ഭാരതത്തിലെ ഋഷിവര്യന്മാര് ജീവിതചര്യയായി ആചരിച്ച് വന്നതാണ് യോഗ. മലബാര്‍ വികസന വേദി, നെഹ്റുയുവ കേന്ദ്ര കണ്ണൂര്‍, കെവിടിസി (പിഎംകെവിവൈ-എന്‍എസ്ഡിസി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ഗുരുഭവന് ഓഡിറ്റോറിയത്തില്‍ നടന്ന അന്താരാഷ്ട്ര യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ വ്യക്തിത്വ വികസനത്തിന് ഏറെ പ്രയോജനകരമാണ് യോഗ. വ്യക്തിത്വമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരമെന്നല്ല. മറിച്ച് നാം സമൂഹത്തില്‍ എങ്ങിനെ ജീവിക്കുന്നു, മറ്റുള്ളവരോട് എങ്ങിനെ പെരുമാറുന്നു എന്നതാണ്. യോഗയില്‍ കൂടി നമുക്ക് നല്ല വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ സാധിക്കും. മനസ്സിനെയും ശരീരത്തെയും ഒന്നാക്കി ചിന്തയെയും പ്രവര്‍ത്തിയെയും നേര്‍രേഖയിലാക്കാന്‍ യോഗ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ വികസനവേദി ചീഫ് കോ-ഓഡിനേറ്റര്‍ അഡ്വ.വി.രത്നാകരന് അധ്യക്ഷത വഹിച്ചു. അഡ്വ.എ.വി.കേശവന്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഒ.കെ.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബിന്ചിത്ര സ്വാഗതവും കെ.രതീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: