ചാവക്കാട്: ദേശീയ പാത 17 -ല്‍ രണ്ട് അപകടങ്ങളിലായി നാല് പേര്‍ക്ക് പരിക്കേറ്റു. മണത്തല ബ്ലോക്ക് ഓഫീസിനു സമീപം ഇന്നലെ പുലര്‍ച്ചെ 12ന് നിയന്ത്രണം വിട്ട മാരുതി സ്വിഫ്റ്റ് കാര്‍ മരത്തിലിടിച്ചാണ് അപകടം. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശികളായ ചെമ്മണ്ണൂര്‍ വീട്ടില്‍ ക്രിസ്റ്റി (42) ഷീബ (46) ജോമോന് (17 ) എന്നിവര്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇവരെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8:30 ന് ഒരുമനയൂര്‍ മൂന്നാംകല്ലില്‍ കാറും ഗുഡ്സ് വാനും കൂട്ടിയിടിച്ചുണ്ടായ മറ്റൊര പകടത്തില്‍ കാര്‍ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി നാഗേഷി (24) ന് കണ്ണിന് പരിക്കേറ്റു. ഇയാളെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: