തൃശൂര്‍:സ്കൂള്‍ ബസ് ഇറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടയില്‍ അതെ ബസ് തട്ടി രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.ചെന്നായ്പാറ ഉരുളന്‍കുന്ന് കൈപ്പറ്റ യേശുദാസിന്റെ മകന് ജാസ്ലിന്( 7) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ചെന്നായ്പാറ സെന്ററിലായിരുന്നു അപകടം.ബസ് ഇറങ്ങിയ ജുഡ്ബിന് ബസിന് മുന്നിലൂടെ തന്നെ റോഡ് കടക്കുന്നതിനിടയില്‍ ബസ് എടുക്കുകയായിരുന്നു. ഉടന്‍ തന്നെ പട്ടിക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പീച്ചി ഗവണ്മെന്റ് സ്കൂളിലെ വിദ്യാര്‍ഥിയാണ്. അമ്മ: ഷീല.സംസ്കാരം ഇന്ന് വിജയമാത പള്ളി സെമിത്തേരിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: