കരയത്തുംചാല്‍: കരയത്തുംചാല്‍ ഗവ.യുപി സ്കൂളിലെ 2017-18 അധ്യയന വര്‍ഷത്തിലെ വാര്‍ഷിക പൊതുയോഗവും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയത്തിലും എപ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി കെ.അനഖയെ അനുമോദിക്കലും എസ്എംസി ചെയര്മാന് ബിജു പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍ സൂസന് ദേവസ്യ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രഥമാധ്യാപകന് ബാബുജോര്‍ജ്, സി.വി.ലക്ഷ്മണന്, ടി.ജെ.ത്രേസ്യ, കെ.അനഘ എന്നിവര്‍ സംസാരിച്ചു. എസ്എംസിയുടെ പുതിയഭാരവാഹികളായി ബിജു പുതുശ്ശേരി (ചെയര്മാന്), രാജി വാഴക്കുഴ (വൈസ് ചെയര്മാന്), പ്രവീണ ബാലന് (എംപിടിഎ പ്രസിഡണ്ട്), സുചിത്ര രാജന് (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: