ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതോടെ രാജ്യമെങ്ങും കനത്ത ജാഗ്രത.
ലണ്ടന്‍ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഭീകരര്‍ ദല്‍ഹി കൊണാട്ട് പ്ലേസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണു ദല്‍ഹി പോലീസിനു ലഭിച്ച വിവരം. ഇതേത്തുടര്‍ന്നു കൊണാട്ട് പ്ലേസ് ഉള്‍പ്പെടെ ദല്‍ഹിയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു
തിരക്കേറിയ സ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വലിയ വ്യാപാര കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയവയാണ് ഭീകരരുടെ ലക്ഷ്യമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ദല്‍ഹിയില്‍ വാഹനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങള്‍ നടക്കുന്നതും ആള്ക്കൂട്ടമുള്ളതുമായ പ്രദേശങ്ങളിലേക്കു വാഹനങ്ങളൊന്നും പോലീസ് കടത്തിവിടുന്നില്ല. ബാരിക്കേഡ് സ്ഥാപിച്ചു പലയിടത്തും ഗതാഗതം തടഞ്ഞിരിക്കുകയാണ്. കാല്‍നട യാത്രക്കാരെ മാത്രമെ കടത്തിവിടുന്നുള്ളൂ. ത്രിതല സുരക്ഷാസംവിധാനമാണു ദല്‍ഹിയില്‍ നടപ്പാക്കിയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: