വടക്കാഞ്ചേരി: ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചു. ഇന്നലെ രാവിലെ 11 നാണ് സംഘം മിനി സിവില്‍ സ്റ്റേഷന് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഒ ഓഫീസിലെത്തിയത്.
വിജിലന്‍സ് സിഐ ഷാജു ജോസ്, എസ്ഐ പി.വി.ഷാജു, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ കമല്‍ദാസ്, വര്‍ഗീസ്, രാഗേഷ്, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് എഇ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
വിലപിടിപ്പുള്ള രേഖകള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. സ്കൂളുകളുടെ വാഹനങ്ങളുടെ പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: